കോതമംഗലം: ഇലഞ്ഞിക്കല്‍ മോഹന്‍ ജോര്‍ജ് (70) നിര്യാതനായി. മുന്‍ മുനിസിപ്പല്‍ വൈസ് ചെയര്മാൻ, കോതമംഗലം സെൻറ് ജോര്‍ജ് കത്തീഡ്രല്‍ മുന്‍ ട്രസ്റ്റി, കോതമംഗലം രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം, വിവിധ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ സംഘടനകളുടെ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: റീന. മക്കൾ: നീനു, ആൻറണി. മരുമകൻ: എൽബി. സംസ്കാരം പിന്നീട് കോതമംഗലം സെൻറ് ജോര്‍ജ് കത്തീഡ്രല്‍ കുടുംബകല്ലറയില്‍.