അങ്കമാലി: ബൈക്കിൽ സഞ്ചരിക്കവെ പിക്അപ് വാനിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. അങ്കമാലി നസ്രത്ത് നഗർ 246ൽ മഠത്തുംകുടി വീട്ടിൽ അന്തോണിയുടെ മകൻ ആൻറുവാണ് (ഉണ്ണി -48) മരിച്ചത്. ടെൽക്കിലെ കാഷ്വൽ തൊഴിലാളിയാണ്. അങ്കമാലി മുനിസിപ്പൽ ബസ് സ്റ്റാൻഡിന് സമീപം ദേശീയപാതയിൽ ജൂലൈ 17നായിരുന്നു അപകടം. ചൊവ്വാഴ്ച രാവിലെയാണ് മരണം. ഭാര്യ: പാലിശ്ശേരി നെടുവേലി കുടുംബാംഗം ബിനു. മക്കൾ: അഞ്ജു, രഞ്ചു (ഇരുവരും വിദ്യാർഥികൾ).