ഫോർട്ട് കൊച്ചി: യാത്രക്കിടെ ബോട്ടിൽനിന്ന് കായലിൽ ചാടിയ വയോധികെൻറ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെ വൈപ്പിനിൽനിന്ന് ഫോർട്ട്കൊച്ചി കസ്റ്റംസ് ജെട്ടിയിലേക്ക് വരുകയായിരുന്ന ജലഗതാഗത വകുപ്പിെൻറ ബോട്ടിൽനിന്നാണ് ഞാറക്കൽ മഞ്ഞനക്കാട് കപ്പിത്താൻപറമ്പിൽ വീട്ടിൽ ജോയി (72) ചാടിയത്. തിങ്കളാഴ്ച നടത്തിയ തിരച്ചിലിൽ ഇയാളെ കണ്ടെത്താനായില്ല. ചൊവ്വാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെയാണ് കോസ്റ്റൽ പൊലീസ് എസ്.ഐ ജഗതി കുമാറിെൻറ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തിയത്.