കളമശ്ശേരി: ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ ചരക്കുലോറി ഇടിച്ച് യുവാവ് മരിച്ചു. പാലക്കാട് ഒറ്റപ്പാലം അകലൂർ ബേബി നിവാസിൽ ശിവദാസൻ-വിജയകുമാരി ദമ്പതികളുടെ മകൻ എസ്.വി. വിനുമോനാണ് (44) മരിച്ചത്. ഇടപ്പള്ളിയിൽ സ്വകാര്യസ്ഥാപനത്തിലെ മാർക്കറ്റിങ് മാനേജരായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് 6.45ഓടെ ദേശീയ പാതയിൽ പത്തടിപ്പാലത്താണ് അപകടം. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾ ഏറ്റു വാങ്ങി. ഭാര്യ: ജയശ്രീ. മക്കൾ: നന്ദിത വി. നായർ, അദ്വിത വി. നായർ.