മാറഞ്ചേരി: മാറഞ്ചേരി പഞ്ചായത്ത് പതിനാലാം വാർഡ് പുറങ്ങ് വെസ്റ്റ് സ്വദേശി പരേതനായ കല്ലേപറമ്പിൽ വേലായുധെൻറ മകൻ വിനീഷ് (37) യു.എ.ഇയിലെ അജ്മാനിൽ നിര്യാതനായി. സന്ദർശക വിസയിൽ യു.എ.ഇയിൽ പോയതായിരുന്നു. കുറച്ചുദിവസങ്ങളായി അസുഖ ബാധിതനായി അജ്മാനിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അവിവാഹിതനാണ്. മാതാവ്: കൗസല്യ. സഹോദരങ്ങൾ: രതീഷ് മണി, ദിനേഷ് (സൗദി), ദിവ്യ.