പെരുമ്പാവൂര്‍: ആളുകള്‍ നോക്കിനില്‍ക്കെ ചെത്ത് തൊഴിലാളി പനയില്‍ തൂങ്ങി മരിച്ചു. വളയന്‍ചിറങ്ങര ഷാപ്പുംപടിയില്‍ കക്കാട്ടുകുടി ശ്യാം സുന്ദരനാണ് (55) മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10.45ന് നാട്ടുകാര്‍ നോക്കിനില്‍ക്കെ 40 അടി ഉയരമുള്ള പനയുടെ കൈയിലാണ് തൂങ്ങിയത്. പെരുമ്പാവൂര്‍ അഗ്നിരക്ഷ നിലയം ഉദ്യോഗസ്ഥര്‍ ലാഡര്‍ ഉപയോഗിച്ച് പനയില്‍ കയറി വല ഉപയോഗിച്ച് സുരക്ഷിതമായി താഴെയിറക്കി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കുടുംബ വഴക്കിനെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.