മട്ടാഞ്ചേരി: തോപ്പുംപടി ഫിഷറീസ് ഹാർബറിൽ കിടന്ന ബോട്ടിൽനിന്ന് വീണ് മത്സ്യത്തൊഴിലാളി മരിച്ചു. സെൻറ് മേരീസ് ഗിൽനെറ്റ് ബോട്ടിൽനിന്ന് വീണ് കന്യാകുമാരി ജോസഫ് സ്ട്രീറ്റിൽ ഫ്രാൻസിസിെൻറ മകൻ ആൻറണി ഡോൺ ബോസ്കോയാണ് (38) മരിച്ചത്. കഴിഞ്ഞ രാത്രിയാണ് സംഭവം. വെള്ളത്തിൽ വീണ യുവാവിനെ സഹപ്രവർത്തകർ കരുവേലിപ്പടി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു.