വരാപ്പുഴ: ചാത്തനാട് പുഴയുടെ കൈവഴിയായ കോട്ടുവള്ളി പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് 50_-60 വയസ്സ് തോന്നിക്കുന്ന പുരുഷെൻറ മൃതദേഹം കണ്ടെത്തിയത്. കാവി നിറം ഷർട്ട്, കാപ്പി നിറം അണ്ടർവെയർ ധരിച്ചിരിക്കുന്നു. 154 സെ.മീ ഉയരമുണ്ട്. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പുലർച്ച 5.30ന് കോതാട് പള്ളിക്ക് സമീപം പെരിയാർ പുഴയുടെ കൈവഴിയിൽ അജ്ഞാതൻ വെള്ളത്തിൽ താഴ്ന്നുപോയ സംഭവത്തിൽ വരാപ്പുഴ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.