കൊച്ചി: അകക്കണ്ണുകൊണ്ട് ആയിരങ്ങളെ അക്ഷരം പഠിപ്പിച്ച അന്ധ അധ്യാപകൻ മുളന്തുരുത്തി അമ്മോലിക്കൽ കെ.പി. അയ്യപ്പൻ നിര്യാതനായി. 68 വയസ്സായിരുന്നു. കേരളത്തിലെ പൊതുവിദ്യാലയത്തിലെ ആദ്യ അന്ധ അധ്യാപകനാണ്. എൽഎൽ.ബി ബിരുദധാരിയായ ആദ്യ അന്ധവിദ്യാർഥികളിൽ ഒരാൾ കൂടിയായിരുന്നു അയ്യപ്പൻ. മുളന്തുരുത്തി ഗവ.സ്കൂളിൽനിന്നാണ് വിരമിച്ചത്. മഹാരാജാസ് കോളജിൽ ബി.എ പൊളിറ്റിക്സ് പഠിച്ച ഇദ്ദേഹം ജീവിതത്തിലുടനീളം തളരാത്ത പോരാട്ടവീര്യത്തിെൻറയും ഇച്ഛാശക്തിയുടെയും പ്രതിരൂപമായിരുന്നു. ഭാര്യ: തിരുവാങ്കുളം പരിപ്പേലിൽ ഓമന. മക്കൾ: ശബരീനാഥ (ഹോണ്ട, കാഞ്ഞിരമറ്റം), ശബന. മരുമകൻ: വിഷ്ണു. സംസ്കാരം നടത്തി.