പത്തനംതിട്ട: വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജ് (സി.എം.സി) മുൻ മെഡിക്കൽ സൂപ്രണ്ടും ഡെർമറ്റോളജി ചികിത്സാമേഖലക്ക് ഒട്ടേറെ നൂതന സംഭാവനകൾ നൽകിയ ഡോക്ടറുമായ തടിയൂർ കോളഭാഗം കൊന്നനിൽക്കുന്നതിൽ ഡോ. റേച്ചൽ മത്തായി (92) അന്തരിച്ചു. പരേതനായ ഡോ. കെ.വി. മത്തായിയുടെ (സി.എം.സി ന്യൂറോ സർജറി വിഭാഗം മുൻ മേധാവി, മുൻ അസോസിയേറ്റ് ഡയറക്ടർ) ഭാര്യയാണ്. മൃതദേഹം ശനിയാഴ്ച രാവിലെ 9.30ന് കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിൽ കൊണ്ടുവരും. വൈകീട്ട് മൂന്നിന് തടിയൂരിലെ കുറിയന്നൂർ ശാലേം മാർത്തോമാപള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും. മക്കൾ: സൂസൻ ജേക്കബ് (ആസ്ട്രേലിയ), ഡോ. വർഗീസ് മത്തായി (ഹൈദരാബാദ്). മരുമക്കൾ: രാജൻ ജേക്കബ് (ആസ്ട്രേലിയ), പരേതയായ ഡോ. ആനി മത്തായി (ഹൈദരാബാദ്).