കൂട്ടിലങ്ങാടി: പരേതനായ ഉമ്മത്തൂർ ബാപ്പെൻറ മകൻ ഷൗക്കത്തലി (59) സൗദിയിലെ യാമ്പുവിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് രണ്ടാഴ്ചയിലേറെയായി യാമ്പുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ടുമാസം മുമ്പാണ് നാട്ടിൽനിന്ന് അവധി കഴിഞ്ഞ് തിരിച്ച് പോയത്. ഖബറടക്കം സൗദിയിൽ നടക്കും. ഭാര്യ: മൈമൂന (അരീക്കോട്). മക്കൾ: മുഹമ്മദ് നൗഫൽ (ജിദ്ദ), ബൽക്കീസ്, ഷബാന ജാസ്മിൻ, ആയിശ ഉമൈസ. മരുമക്കൾ: മുഹമ്മദ് ശരീഫ്(വറ്റലൂർ), അബ്ദുല്ലക്കുട്ടി (കൊളപ്പറമ്പ്), സാദിഖ് (പള്ളിപ്പുറം).