പെരുമ്പാവൂർ: കോട്ടപ്പടി മാർ ഏലിയാസ് ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ കോമയിൽ കെ.പി. സൈമൺ (75) വാഹനാപകടത്തിൽ മരിച്ചു. സൈമൺ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ജീപ്പ് ഇടിക്കുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് മൂന്നിനായിരുന്നു അപകടം. യാക്കോബായ സുറിയാനി സഭ മാനേജിങ് കമ്മിറ്റി അംഗം, സൺഡേ സ്കൂൾ അധ്യാപകൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: പി.പി. മേരി (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: മാർട്ടിൻ (സെൻറ് സ്റ്റീഫൻസ് ഹയർ സെക്കൻഡറി സ്കൂൾ, കീരമ്പാറ), മെറിൻ (ആൻസി). മരുമക്കൾ: സോണിയ (സെൻറ് സ്റ്റീഫൻസ് ഹയർ സെക്കൻഡറി സ്കൂൾ, കീരമ്പാറ), മെജോ (തൃശൂർ). പോസ്റ്റ്മോർട്ടത്തിനും ഇൻക്വസ്റ്റ് നടപടിക്കുംശേഷം സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് നാഗഞ്ചേരി സെൻറ് ജോർജ് ഹെബ്രോൺ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.