കോതമംഗലം: ടിപ്പർ സ്കൂട്ടറിൽ ഇടിച്ച് റിട്ട. പോസ്റ്റ്മാൻ മാലിപ്പാറ തോട്ടത്തിൽ പത്രോസ് (62) മരിച്ചു. ഞായറാഴ്ച വൈകീട്ട് ആറോടെ വെറ്റിലപ്പാറ കുളങ്ങാട്ട് കുഴിയിൽ പത്രോസ് സഞ്ചരിച്ച സ്കൂട്ടറിൽ എതിരെ വന്ന ടിപ്പർ ഇടിക്കുകയായിരുന്നു. ഉടൻ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഇടിയെത്തുടർന്ന് നിയന്ത്രണം വിട്ട ടിപ്പർ മറിയുകയും ചെയ്തു. ഭാര്യ: പരേതയായ ഗ്രേസി പഴുക്കാളിൽ. മക്കൾ: റിൻസി, എൽദോസ്, മെറിൻ. മരുമക്കൾ: ഷിൻജു, ഡിൻസിൽ, ലിയ. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.