തൃപ്പൂണിത്തുറ: ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഉദയംപേരൂര്‍ കോവില്‍വട്ടം ബിജു തോമസിെൻറ ഭാര്യ ആശയാണ് (38) മരിച്ചത്. ബ്ലാക്ക് ഫംഗസ് ബാധിച്ചതിനെതുടര്‍ന്ന് ഒരുമാസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തലവേദന വിട്ടുമാറാത്തതിനെതുടര്ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട് കോവിഡ് സ്ഥിരീകരിച്ചു. കോവിഡിന് ചികിത്സയിലിരിെക്കയാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. ഇതിനുമുമ്പ് കിഡ്നി മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കും വിധേയയായിട്ടുണ്ട്. തോക്കുപാറ തെങ്ങുംതോട്ടത്തല് കുടുംബാംഗമാണ്. മക്കള്‍: ആല്ട്രിന്, ആന്‍ട്രിയ.