പാലാ: ഏഴാച്ചേരി വെള്ളിമംഗലത്തുവീട്ടിൽ ശാന്തകുമാരി (60) നിര്യാതയായി. ഭർത്താവ്: പരേതനായ പദ്മനാഭൻ നായർ. മക്കൾ: അനുശ്രീ (താലൂക്ക് ലൈബ്രറി കൗൺസിൽ, ചങ്ങനാശ്ശേരി), അഞ്ജു (സൗത്ത് ഇന്ത്യൻ ബാങ്ക്, പാലാ). മരുമക്കൾ: സി രാജേഷ്, പ്രഭാത് (അധ്യാപകൻ, എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ, മുള്ളൂർക്കര, തൃശൂർ). പത്രപ്രവർത്തക യൂനിയൻ തിരുവനന്തപുരം ജില്ല പ്രസിഡൻറും ദേശാഭിമാനി തിരുവനന്തപുരം യൂനിറ്റ് ചീഫ് സബ് എഡിറ്ററുമായ സുരേഷ് വെള്ളിമംഗലത്തിെൻറ സഹോദരിയാണ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് മകളുടെ വസതിയായ മേവട മേടക്കൽ വീട്ടുവളപ്പിൽ.