താനാളൂർ: ചെമ്പ്ര മഹല്ല് ട്രഷററും ചെമ്പ്ര ഇർഷാദുൽ അനാം മദ്റസ ട്രഷററും എട്ടാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി മുൻ പ്രസിഡൻറുമായ പാലപ്പറമ്പിൽ കുഞ്ഞിമുഹമ്മദ് ഹാജി (87) നിര്യാതനായി. ഭാര്യ: ആച്ചുമ്മ. മക്കൾ: പാത്തുമ്മു, സുബൈദ, ആയിശ ബീവി, അബ്ദുല്ലത്തീഫ് (ഷാർജ), ഷംസുദ്ദീൻ, ഹനീഫ (റിയാദ്), ഷമീർ (ട്രഷറർ മിസ്ബാഹുൽ അനാം മദ്റസ മീനടത്തൂർ), മുജീബ് റഹ്മാൻ ഷാർജ. മരുമക്കൾ: കുഞ്ഞിമുഹമ്മദ്, ഹംസ, കോയ, റഹ്മത്ത്, ജമീല, റസിയ, നൂർജഹാൻ, സൽമ.