പറപ്പൂർ: കച്ചവടാവശ്യാർഥം ദുബൈയിലെത്തിയ പറപ്പൂർ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. ചേക്കാലി മാട് സ്വദേശി അഞ്ചു കണ്ടൻ ഖാദറിെൻറ മകൻ കുഞ്ഞാലൻകുട്ടിയാണ് (54) ദുബൈയിൽ എത്തി മണിക്കൂറുകൾക്കകം മരിച്ചത്. കഴിഞ്ഞ ദിവസം കച്ചവടാവശ്യാർഥം തിരൂരിലെ സുഹൃത്തിനൊപ്പം തിങ്കളാഴ്ച പുലർച്ചയാണ് ദുബൈയിൽ എത്തിയത്. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. രണ്ട് മാസം മുമ്പ് ഇദ്ദേഹത്തിെൻറ സഹോദരൻ മജീദ് മരിച്ചിരുന്നു. ഭാര്യ: ഖദീജ. മക്കൾ: ഷുക്കൂർ (മദ്റസ അധ്യാപകൻ, വടകര), ഷഫീഖ് (പറപ്പൂർ വട്ടപ്പറമ്പ് മുദരിസ്), ശരീഫ. മരുമക്കൾ: നൈനൂസ്, ഹസ്നത്ത്, ഹസ്ന. സഹോദരങ്ങൾ: കുഞ്ഞി മുഹമ്മദ്, സിദ്ദീഖ്, അഷ്റഫ്, ഷാഹുൽ ഹമീദ്, ഇസ്മായിൽ (ഇരുവരും സൗദി), ഖദീജ, സക്കീന, റസിയ, ബുഷ്റ, പരേതനായ മജീദ്.