താനൂർ: താനൂർ ആൽബസാർ ബദർ പള്ളിക്ക് സമീപം കടലിൽ നിന്ന് അജ്ഞാത മൃതദേഹം കരക്കടിഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് സമീപവാസികൾ മൃതദേഹം കണ്ടത്. ഏകദേശം 45 വയസ്സ് തോന്നിക്കും. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പൊന്നാനി കോസ്റ്റൽ പൊലീസ് നടപടികൾ സ്വീകരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.