എടപ്പാൾ: എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനെ വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പുനലൂർ സ്വദേശി കൊച്ചുവിള വീട്ടിൽ ബനഡിക്ടിനെയാണ് (46) എടപ്പാൾ ബൈപാസ് റോഡിൽ വിക്ടറി ഐ.ടി.ഐക്ക് സമീപത്തെ വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് വർഷമായി എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പൊളിറ്റക്കൽ സയൻസ് അധ്യാപകനാണ്. പ്രിൻസിപ്പൽ ഇൻചാർജിെൻറ ചുമതലയുള്ള ഇദ്ദേഹം രണ്ട് ദിവസമായി അവധിയിലായിരുന്നു. അതിനാൽ അധ്യാപകനെക്കുറിച്ച് സഹപ്രവർത്തകർ അറിഞ്ഞിരുന്നില്ല. രണ്ട് വർഷമായി ക്വാർട്ടേഴ്സിൽ തനിച്ച് താമസിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ സമീപവാസി തിരക്കിയെത്തിയപ്പോൾ മുറി ഉള്ളിൽനിന്ന് പൂട്ടിയ നിലയിലും ദുർഗന്ധം വമിക്കുന്നുമുണ്ടായിരുന്നു. പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് ചങ്ങരംകുളം എസ്.ഐ വിജിത്ത് കെ. വിജയെൻറ നേതൃത്വത്തിൽ ക്വാർട്ടേഴ്സിെൻറ ഗ്രില്ലിെൻറയും വാതിലിെൻറയും പൂട്ടുകൾ തകർത്താണ് അകത്ത് പ്രവേശിച്ചത്. നിലത്ത് രക്തം പരന്നൊഴുകിയ നിലയിൽ കിടന്നിരുന്ന മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം കണക്കാക്കുന്നു. ചങ്ങരംകുളം പൊലീസിെൻറ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്േമാർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഭാര്യ: സിബി. രണ്ട് മക്കളുമുണ്ട്.