ആലുവ: സഹോദരൻ അയ്യപ്പെൻറ മകൻ പരേതനായ ഡോ. കെ.എ. സുഗതെൻറ ഭാര്യ സൂസൻ (84) യു.കെയിൽ നിര്യാതയായി. കഴിഞ്ഞ ഒമ്പതിനാണ് യു.കെയിലെ ബ്ലാക്ക് ബേണിൽ നിര്യാതയായത്. സംസ്കാരം 21ന് ബ്ലാക്ക് ബേണിലെ പ്ലീസിങ്ടൺ ശ്മശാനത്തിൽ നടക്കും. വെസ്റ്റ് കുംബ്രിയയിലെ റിട്ട. നഴ്സായിരുന്നു. മക്കൾ: പോൾ സുഗതൻ, സാമന്ത ഒ റയാൻ. മരുമക്കൾ: ജോൺ ഒ റയാൻ, അലിസൺ സുഗതൻ.