കുമരകം: ഗൃഹനാഥനായ യുവാവിനെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. നിവേദ്യ മൊബൈൽ ഷോപ് ഉടമ ടിബിൻ ശശിയെയാണ് (39) കുമരകം ഗവ. ആശുപത്രിയിലെ ജീവനക്കാരിയായ ഭാര്യ വീട്ടിലെത്തിയപ്പോൾ മരിച്ചനിലയിൽ കണ്ടെത്തിയത്. കട്ടിലിന് താഴെ രക്തത്തിൽ കിടക്കുകയായിരുന്നു മൃതദേഹം. കാലിന് പിൻവശത്ത് കണങ്കാലിന് സമീപത്ത് മുറിവുണ്ടായിരുന്നതായും സമീപത്ത് പൊട്ടിയ രക്തം പുരണ്ട കുപ്പിഗ്ലാസ് ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. ഡിവൈ.എസ്.പി സന്തോഷ് കുമാറിെൻറയും കുമരകം സി.ഐ ടി. മനോജിെൻറയും നേതൃത്വത്തിൽ നടപടി സ്വീകരിച്ചു. ഫോറൻസിക് വിഭാഗം എത്തി പരിശോധന നടത്തിയതിനുശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം കണ്ടെത്താനാവൂ എന്ന് കുമരകം പൊലീസ് അറിയിച്ചു. ദീപ കോട്ടേജിൽ (പുതുവേലിൽ) പരേതനായ ശശിധരെൻറയും തങ്കച്ചിയുടെയും മകനാണ്. ഭാര്യ: ദീപ. മകൾ: നിവേദ്യ. സഹോദരങ്ങൾ: വിഷ്ണു(കാനഡ), അർജുൻ (ദീപ മൊബൈൽസ്, കുമരകം).