പുളിക്കൽ: ഒഡിഷ സ്വദേശിയായ യുവാവിനെ ജോലി ചെയ്യുന്ന ക്രഷർ യൂനിറ്റിലെ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി. പുളിക്കൽ ആന്തിയൂർകുന്ന് ചവിട്ടാണിയിൽ പ്രവർത്തിക്കുന്ന പോർട്ട് ലാൻഡ് ക്രഷർ യൂനിറ്റിലെ ജീവനക്കാരനായ ആനന്ദ് ഷാബറിെൻറ (26) മൃതദേഹമാണ് പ്രോഡക്റ്റ് ഡെലിവറി ടാങ്കിൽ കണ്ടെത്തിയത്. മൂന്നു ദിവസം മുമ്പ് ആനന്ദ് ഷാബറിനെ കാണാനില്ലായിരുന്നു. ബുധനാഴ്ച രാവിലെ ജോലിക്കെത്തിയവരിൽ ചിലരാണ് ടാങ്കിൽ മൃതദേഹം കണ്ടത്. കൊണ്ടോട്ടി പൊലീസും മലപ്പുറത്തുനിന്നുള്ള അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് ഉച്ചയോടെ പുറത്തെടുത്തു. മൃതദേഹത്തിന് രണ്ട് ദിവസം പഴക്കം തോന്നിക്കുമെന്ന് അഗ്നിശമന സേനാംഗങ്ങൾ പറഞ്ഞു. പൊലീസ്, റവന്യൂ ഉദ്യോഗസ്ഥരോടൊപ്പം മലപ്പുറം അഗ്നിശമന നിലയത്തിലെ സ്റ്റേഷൻ ഓഫിസർ എം. അബ്ദുൽ ഗഫൂറിെൻറ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ കെ. പ്രതീഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ കെ.എം. മുജീബ്, ടി.കെ. നിഷാദ്, രജീഷ്, ഹോംഗാർഡ് വി. ബൈജു, സിവിൽ ഡിഫൻസ് വളൻറിയർമാരായ എൻ. പ്രസാദ്, കെ.ടി. അബ്ദുൽ ജലീൽ, മുജീബ് എന്നിവരടങ്ങുന്ന സംഘമാണ് മൃതദേഹം പുറത്തെടുത്തത്. കൊണ്ടോട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ.