ചങ്ങനാശ്ശേരി: വാഴപ്പള്ളി പാറക്കടവിൽ അന്നമ്മ തോമസ് (ബേബി -88) നിര്യാതയായി. വാഴപ്പള്ളി പാലത്തിങ്കൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ തോമാച്ചൻ. മക്കൾ: ജെസമ്മ തോമസ് (റിട്ട. അധ്യാപിക, എസ്.ബി.എച്ച്.എസ്.എസ്, ചങ്ങനാശ്ശേരി), ജോയിച്ചൻ, ജാൻസി തോമസ് (റിട്ട. അധ്യാപിക, സെൻറ് ജോസഫ്സ് എച്ച്.എസ്.എസ്, ചങ്ങനാശ്ശേരി), ജോളി (കോയമ്പത്തൂർ), ജിജി തോമസ് (സെൻറ് പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം), പരേതനായ ജയിംസ്. മരുമക്കൾ: എൻ.എം. മാത്യു (റിട്ട. ബാങ്ക് ഓഫിസർ), മോളി, ജോസ് കുര്യൻ (റിട്ട. ഓയിൽ ഡ്രില്ലിങ് എൻജിനീയർ), സിന്ധു കെ. ചെറിയാൻ (അധ്യാപിക, ഗവ. എച്ച്.എസ്.എസ്, കുറിച്ചി), പരേതനായ ജോൺസൺ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് മെത്രാപ്പൊലീത്തൻ പള്ളി സെമിത്തേരിയിൽ.