പറവൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. വടക്കേക്കര പട്ടണം ബാലഭദ്ര ക്ഷേത്രത്തിനുസമീപം ചക്കിലാംപറമ്പിൽ സോമൻ -ഭദ്ര ദമ്പതികളുടെ മകൻ സന്ദീപ് (27) ആണ് മരിച്ചത്. 11ന് വൈകിട്ട് നാലിന് ചെറായി പാലത്തിന് സമീപമാണ് അപകടമുണ്ടായത്. എങ്ങനെയാണ് അപകടം ഉണ്ടായതെന്നു വ്യക്തമല്ല. റോഡിൽ പരിക്കേറ്റു കിടന്ന സന്ദീപിനെ വഴിയാത്രക്കാരാണ് പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. വെൽഡിങ് ജോലിക്കാരനായിരുന്നു സന്ദീപ്. സഹോദരി: ശാരംഗ.