ചങ്ങനാശ്ശേരി: പുഴവാത് കണക്കൻവീട്ടിൽ അഹമ്മദ് കണ്ണ് റാവുത്തർ (100) നിര്യാതനായി. 1938ൽ ഗാന്ധിജിയുടെ അവസാന കേരള സന്ദർശനത്തിൽ ചങ്ങനാശ്ശേരി പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്ര മൈതാനിയിൽ നടന്ന സ്വാതന്ത്ര്യസമര സമ്മേളനത്തിൽ പങ്കെടുത്ത് ഗാന്ധിജിയെ നേരിൽ കണ്ടിരുന്നു. ഇതിെൻറ പേരിൽ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആദരിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരി പുതൂർപ്പള്ളി മുസ്ലിം ജമാഅത്ത് ട്രഷററായി ദീർഘകാലം പ്രവർത്തിച്ചു. ഭാര്യ: കസ്തൂരിപറമ്പിൽ പരേതയായ ഐഷബീവി. മക്കൾ: സഫറുല്ലഖാൻ, അമാനുല്ലഖാൻ (റിട്ട. ജനറൽ മാനേജർ, കെൽട്രോൺ), റഹ്മത്തുല്ല ഖാൻ (എം.ആർ സ്റ്റോഴ്സ് പട്ടത്തിമുക്ക്), സൈനബ, ഹബീബുല്ല ഖാൻ, ജലാലുല്ല ഖാൻ (ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ്, തളിപ്പറമ്പ്), ഹിദായത്തുല്ല ഖാൻ, എം. ഷറഫുല്ല ഖാൻ (സീനിയർ സബ് എഡിറ്റർ, മാധ്യമം, കൊച്ചി). മരുമക്കൾ: അബ്ദുൽ റഷീദ് (ഈരാറ്റുപേട്ട), റംല, ഷക്കീല, ലാലി, റൂബി, ഷംല, നീന, സൈനബ.