കാഞ്ഞിരപ്പള്ളി: ആനക്കല്ല് പുത്തൻവീട്ടിൽ പി.എ. അബ്ദുൽ മജീദ് (89) നിര്യാതനായി. ഭാര്യ: കാഞ്ഞിരപ്പള്ളി പറമ്പിൽ കുടുംബാംഗം ഷെരീഫാബീവി. മക്കൾ: ഷമീം അലിയാർ, ഹിസ, നസീം, നിസാം, അബ്ദുൽ റഹീം. മരുമക്കൾ: അലിയാർ കേനിയ, നുഅ്മാൻ ചേനപ്പടി, താജുദ്ദീൻ കോട്ടയം, സുമയ്യ ഈരാറ്റുപേട്ട, രഹിബ കോട്ടയം. ജമാഅത്തെ ഇസ്ലാമി അംഗം, ജമാഅത്തെ ഇസ്ലാമി ജില്ല നാസിം, കാഞ്ഞിരപ്പള്ളി പ്രാദേശിക അമീർ, ഇസ്ലാമിക് എജുക്കേഷൻ ട്രസ്റ്റ് ചെയർമാൻ, മാനവസൗഹൃദ വേദി പ്രസിഡൻറ്, ഇസ്ലാമിക് മിഷൻ ചെയർമാൻ, ഖുർആൻ സ്റ്റഡി സെൻറർ ചെയർമാൻ, ഈരാറ്റുപേട്ട അൽമനാർ പബ്ലിക് സ്കൂൾ അഡ്മിനിസ്ട്രേറ്റർ, ആനക്കല്ല് എൽ.പി സ്കൂൾ അധ്യാപകൻ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചു. ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് കാഞ്ഞിരപ്പള്ളി നൈനാരുപള്ളി സെൻട്രൽ ജമാഅത്ത് ഖബർസ്ഥാനിൽ.