ഏറ്റുമാനൂര്‍: കാറിടിച്ച് ഏറ്റുമാനൂര്‍ പഞ്ചായത്ത് മുന്‍ സ്ഥിരംസമിതി ചെയര്മാന് മരിച്ചു. കെ.എസ്.ആര്.ടി.സി റിട്ട. വര്‍ക്സ് മാനേജര്‍ കൂടിയായ ഏറ്റുമാനൂര്‍ ശക്തിനഗര്‍ രഞ്ജിനിയില്‍ ബി. സുശീലന് നായരാണ് (77) മരിച്ചത്. ഏറ്റുമാനൂര്‍ ശക്തിനഗര്‍ െറസിഡൻറ്സ് അസോസിയേഷന് രക്ഷാധികാരിയും ഏറ്റുമാനൂര്‍ പടിഞ്ഞാറേനട എന്‍.എസ്.എസ് കരയോഗം പ്രസിഡൻറും കോണ്‍ഗ്രസ് നേതാവുമായിരുന്നു. വെള്ളിയാഴ്ച രാവിലെ 5.45ഓടെ എം.സി റോഡില്‍ മഹാലക്ഷ്മി സില്‍ക്സിന് സമീപത്തായിരുന്നു അപകടം. രാവിലെ പതിവുപോലെ ഏറ്റുമാനൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടിലെത്തിയശേഷം നടക്കാനിറങ്ങിയതായിരുന്നു. എറണാകുളം ഭാഗത്തുനിന്നെത്തിയ ഇന്നോവ കാര്‍ സുശീലന് നായരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഏറെനേരം വഴിയില്‍കിടന്ന ശേഷം സ്ഥലത്തെത്തിയ ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാര്‍ ഏറ്റുമാനൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഭാര്യ: ഏറ്റുമാനൂര്‍ പഞ്ചായത്ത് മുന്‍ അംഗം അമ്മിണി സുശീലന് നായര്‍ (വിദ്യാഭ്യാസ വകുപ്പ് റിട്ട. ഉദ്യോഗസ്ഥ). മക്കള്‍: രാജീവ് ഭാസ്കര്‍ (യു.എന്‍ ഫോഴ്സ്, സുഡാന്), രമേശ് എസ്. (ഖത്തര്‍), രഞ്ജിനി എസ്. (അധ്യാപിക, മസ്കത്ത്). മരുമക്കള്‍: ദീപ, ജ്യോതി (സ്റ്റാഫ് നഴ്സ്, ഖത്തര്‍), പ്രമോദ് എസ്. (ബിസിനസ്, മസ്കത്ത്). സംസ്കാരം ഞായറാഴ്ച രണ്ടിന്.