പറവൂർ: പറവൂരിലെ മുതിർന്ന സി.പി.ഐ നേതാവ് പെരുമ്പടന്ന കോഞ്ഞാട്ടുപറമ്പിൽ കെ.വി. സുകുമാരൻ (90) നിര്യാതനായി. ഏഴിക്കരയിലെ പഴയകാല കമ്യൂണിസ്റ്റ് പ്രവർത്തകരിൽ പ്രമുഖനായിരുന്നു. 1962ൽ ഏഴിക്കര പഞ്ചായത്ത് അംഗമായ സുകുമാരൻ പലവട്ടം ഏഴിക്കര പഞ്ചായത്ത് പ്രസിഡൻറായിട്ടുണ്ട്. പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്, നന്ത്യാട്ടുകുന്നം ഗാന്ധി സ്മാരക സർവിസ് സഹകരണ സംഘം ഡയക്ടർ ബോർഡ് മെംബർ, സി.പി.ഐ താലൂക്ക് കമ്മിറ്റി അംഗം, സെക്രേട്ടറിയറ്റ് അംഗം എന്നീ നിലകളിലും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. യുവജന ഫെഡറേഷനിലൂടെ കമ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തനം ആരംഭിച്ച അദ്ദേഹം 1964ലെ പാർട്ടി പിളർപ്പിൽ സി.പി.ഐയിൽ ഉറച്ചുനിന്നു. വാർധക്യകാരണങ്ങളാൽ ഏറെ നാളായി വിശ്രമത്തിലായിരുന്നു. അവിവാഹിതനാണ്. പരേതനായ വേലായുധനാണ് പിതാവ്. സഹോദരങ്ങൾ: പരേതരായ ഗോപാലകൃഷ്ണൻ, സുലോചന, ലീല.