കോഡൂർ: ഒറ്റത്തറ സ്വദേശി പരേതനായ പാട്ടുപാറ ഹസ്സൻകുട്ടിയുടെ മകനും കോയമ്പത്തൂർ പള്ളടം ഹോട്ടൽ ഉടമയുമായിരുന്ന ശഫീഖിനെ (33) താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. മാതാവ്: കദീസുമ്മ. സഹോദരങ്ങൾ: ഷാഫി, ജാസ്മിൻ, ജസീന. ഖബറടക്കം ഞായറാഴ്ച ഒറ്റത്തറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.