തേഞ്ഞിപ്പലം: കോഹിനൂർ സ്വദേശി വി.പി. അബ്ദുല്ല എൻജിനീയർ (84) നിര്യാതനായി. എം.പി.ഡബ്ല്യു.ഡി സൂപ്രണ്ടിങ് എൻജിനീയറായി സർവിസിൽനിന്ന് വിരമിച്ച ശേഷം കാലിക്കറ്റ് യൂനിവേഴ്സിറ്റി എൻജിനീയറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കെ.എൻ.എം സംസ്ഥാന സമിതി, മലപ്പുറം വെസ്റ്റ് ജില്ല ഭാരവാഹി, യൂനിവേഴ്സിറ്റി മണ്ഡലം കമ്മിറ്റി പ്രസിഡൻറ്, ട്രഷറർ എന്നീ സ്ഥാനങ്ങളിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. കോഹിനൂർ സലഫി മസ്ജിദ് കമ്മിറ്റി, സലഫി മദ്റസ കമ്മിറ്റി, ഇസ്ലാമിക് സ്റ്റുഡൻറ്സ് ഹോം ഗവേണിങ് ബോഡി എന്നിവയുടെ അംഗമായും പ്രവർത്തിച്ചിരുന്നു. ഭാര്യ: സോയ. മക്കൾ: ഫിറോസ് (എൻജിനീയർ), ആസിഫ് (എൻജിനീയർ, യു.എസ്.എ), നജ്മ നിലമ്പൂർ. മരുമക്കൾ: ഷൗക്കത്തലി (നിലമ്പൂർ), റസിയ (കോഴിക്കോട്), ഷംല (പുളിക്കൽ). സഹോദരി: ഖദീജ (കോഹിനൂർ).