മഞ്ചേരി: പയ്യനാട് കുട്ടിപ്പാറയിലെ ക്വാറിയിൽ ഝാർഖണ്ഡ് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. മോത്തിപൂർ കുംമ്രാബാദ് താന സ്വദേശി റാസിക് മർമുവിെൻറ മകൻ പ്രേംനാഥ് മർമുവിനെയാണ് (39) മരിച്ച നിലയിൽ കണ്ടെത്തിയത്.കുട്ടിപ്പാറയിലെ സ്വകാര്യ ഗ്രാനൈറ്റ് സ്ഥാപനത്തിെൻറ ഉപയോഗിക്കാത്ത ക്വാറിയിൽ ഞായറാഴ്ച ഉച്ചക്ക് രേണ്ടാടെ ചൂണ്ടയിടാനെത്തിയവരാണ് മൃതദേഹം കണ്ടത്.പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് മഞ്ചേരി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.ഇയാൾ നാല് ദിവസം മുമ്പ് ക്വാറിയിൽ ജോലിക്ക് എത്തിയതായിരുന്നു. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു.