കൂട്ടിലങ്ങാടി: ടർഫിൽ കളി കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കൂട്ടിലങ്ങാടി കടൂപ്പുറം മേക്കുളമ്പിലെ ഒടമലക്കുണ്ടിൽ അബ്ദുൽ കരീമിെൻറ മകൻ മുഹമ്മദ് അദ്നാൻ (21) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ച കുട്ടിലങ്ങാടി വാഴക്കാട്ടിരിയിലെ ടർഫ് മൈതാനത്ത് കൂട്ടുകാർക്കൊപ്പം ഫുട്ബാൾ കളി കഴിഞ്ഞ് വിശ്രമിക്കവെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മഞ്ചേരി എച്ച്.എം കോളജിൽ ബിരുദ കോഴ്സ് പൂർത്തിയാക്കിയ ശേഷം കാറ്ററിങ് ജോലി ചെയ്തുവരുകയായിരുന്നു. മാതാവ്: ആബിദ. സഹോദരി: കസ്ന (റിയാദ്). മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം കടൂപുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.