കുറവിലങ്ങാട്: പ്രമുഖ വ്യാപാരിയും കുറവിലങ്ങാട് മാർച്ചൻറ് അസോസിയേഷൻ സ്ഥാപക പ്രസിഡൻറുമായിരുന്ന പരേതനായ പാറ്റാനി പാപ്പച്ചെൻറ ഭാര്യ റോസമ്മ (തങ്കമ്മ-98) നിര്യാതയായി. കുറുമ്പനാടം എഴുത്തുപള്ളി കുടുംബാംഗമാണ്. മക്കൾ: മാത്യു പാറ്റാനി (റിട്ട. സയൻറിസ്റ്റ് ബയർ, ജർമനി), ഡോ. ജോസഫ് പാറ്റാനി (ഡയറക്ടർ മിറ്റേര ഹോസ്പിറ്റൽ തെള്ളകം), അവറാച്ചൻ പാറ്റാനി കുറവിലങ്ങാട്, വർക്കി പാറ്റാനി (റിട്ട. പ്രഫ. ദേവഗിരി കോളജ് കോഴിക്കോട്), സിറിയക് പാറ്റാനി (മലയാള മനോരമ െഡപ്യൂട്ടി ജനറൽ മാനേജർ സർക്കുലേഷൻ കോട്ടയം), കുട്ടിയമ്മ തോമസ് മേലൂക്കുന്നേൽ കാപ്പുംതല, പൊന്നമ്മ ജോസഫ് മേക്കാട്ട് വാഴക്കുളം ആലുവ. മരുമക്കൾ: കുഞ്ഞമ്മ മാത്യു നേരിയംപറമ്പിൽ കടയിനിക്കാട്, മറിയാമ്മ ജോസഫ് കാര്യപ്പുറം രാമപുരം (റിട്ട. സയൻറിസ്റ്റ് റബർ ബോർഡ് കോട്ടയം), എൽസമ്മ അവറാച്ചൻ കുട്ടിച്ചിറയിൽ തത്തമ്പള്ളി ആലപ്പുഴ, ലാലി വർക്കി ഒഴുകയിൽ കൂടല്ലൂർ, ജെസി സിറിയക് മാരൂർ കൊല്ലറാത്ത് റാന്നി, പരേതനായ തോമസ് മേലുക്കുന്നേൽ കാപ്പുംതല, ജോസഫ് മേക്കാട്ട് സൗത്ത് വാഴക്കുളം. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മാർത്ത മറിയം ഫൊറോന പള്ളി സെമിത്തേരിയിൽ.