പാണ്ടിക്കാട്: പാണ്ടിക്കാട് സ്വദേശിയായ അധ്യാപകൻ ഫുജൈറയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. പാണ്ടിക്കാട് ഹൈസ്കൂൾ പടിക്ക് സമീപം ഡോ. ബിനു നൗഫലാണ് (41) നിര്യാതനായത്. പാണ്ടിക്കാട് മഹല്ല് സെക്രട്ടറിയും പാണ്ടിക്കാട് ഹൈസ്കൂളിലെ റിട്ട. അധ്യാപകനുമായ കെവിടൻ അലവി മാസ്റ്ററുടെയും മമ്പാട് എം.ഇ.എസ് കോളജിലെ റിട്ട. ഹെഡ് അക്കൗണ്ടൻറ് ജമീലയുടെയും മകനാണ്. അവർ ഓൺ ഇംഗ്ലീഷ് സ്കൂളിലെ അധ്യാപകനാണ് ബിനു. അവധിക്കുശേഷം ദിവസങ്ങൾക്ക് മുമ്പാണ് ഫുജൈറയിലേക്ക് മടങ്ങിയത്. സേവനരംഗത്ത് ഫുജൈറയിൽ സജീവമായിരുന്നു. എസ്.ഐ.ഒ മുൻ ജില്ല സമിതി അംഗമായിരുന്നു. പ്രവാസി ഇന്ത്യ ഏരിയ പ്രസിഡൻറായിരുന്ന അദ്ദേഹം നിലവിൽ ഐ.സി.സി ഏരിയ പ്രസിഡൻറുമായിരുന്നു. കെമിസ്ട്രിയിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽനിന്ന് പി.എച്ച്.ഡി നേടിയിട്ടുണ്ട്. ഭാര്യ: കെ. റിഷ്ന (പട്ടിക്കാട്). മക്കൾ: ഹാദിഫ് ബിൻ നൗഫൽ, ഹാനീഫ് ബിൻ നൗഫൽ, ഹിന സഹ്ർ. സഹോദരങ്ങൾ: മുഹമ്മദ് ഇബ്രാഹിം ബിജോഷ്, ഡോ. ബിജുല ഷെറിൻ (അലി അരിമ്പ്ര ഡെൻറൽ ക്ലിനിക് മേലാറ്റൂർ). മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.