ആലുവ: എടയപ്പുറം എസ്.എൻ.ഡി.പി ഗ്രന്ഥശാലയുടെ സജീവ പ്രവർത്തകൻ ചെളിക്കുഴി വീട്ടിൽ സി.കെ. കൃഷ്ണൻ (61) നിര്യാതനായി. കീഴ്മാട് സർവിസ് സഹകരണ ബാങ്ക് ജീവനക്കാരനായി വിരമിച്ച പരേതൻ എസ്.എൻ.ഡി.പി ഗ്രന്ഥശാല സെക്രട്ടറി, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം, സാക്ഷരത പ്രേരക് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. കോൺഗ്രസ് മണ്ഡലം സെക്രട്ടറി, കേരള കോ ഓപറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് ജില്ല വൈസ് പ്രസിഡൻറ്, ദലിത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഭാര്യ: ലീല. മക്കൾ: നൃപജിത്ത്, നിഖില. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് കീഴ്മാട് പൊതുശ്മശാനത്തിൽ.