ആലുവ: ചൂണ്ടി തറക്കണ്ടത്തിൽ പരേതനായ ടി.ഒ. അബ്ദുല്ലയുടെ മകൻ നവാസ് അബ്ദുല്ല (64) നിര്യാതനായി. കുന്നുകര എം.ഇ.എസ് എൻജിനീയറിങ് കോളജ് മാനേജർ, ഇന്ദിര ഗാന്ധി കോഓപറേറ്റിവ് ആശുപത്രി ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. മാതാവ്: ഐഷ ബീവി. ഭാര്യ: മാനാടത്ത് കുടുംബാംഗം സീന. മക്കൾ: അഫ്ഷാൻ (യു.എസ്), ഇസ്റ. മരുമക്കൾ: ഫിറോസ് (യു.എസ്), ബാസിദ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ പത്തിന് തോട്ടുമുഖം കിഴക്കെ പള്ളി ഖബർസ്ഥാനിൽ.