കുറുപ്പന്തറ: പാളിയില്‍ ചെറുകര റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന് സി.ജെ. ജോണ്‍ (92) നിര്യാതനായി. ഭാര്യ: ഏറ്റുമാനൂര്‍ കാശംകാട്ടില്‍ കുടുംബാംഗം അന്നമ്മ. മക്കള്‍: സാലി, സുനി, ഷൈനി. മരുമക്കള്‍: ജോജോ താന്നിയ്ക്കല്‍ മുത്തോലപുരം (എക്സ് സര്‍വിസ്), ജിജോ കരിമ്പുകാലായില്‍ അതിരമ്പുഴ (ദീപിക, കോട്ടയം), സിബി വെട്ടുവയലില്‍ പൂഞ്ഞാര്‍ (അധ്യാപകന്, എം.ഇ.എസ് എച്ച്.എസ്.എസ്, മണ്ണാര്‍ക്കാട്). സിസ്റ്റര്‍ മേരി ജോണ്‍ (എം.എസ്.എം.എച്ച്.സി ഷിലോങ്) സഹോദരിയാണ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് കാഞ്ഞിരത്താനം സെൻറ് ജോണ്‍സ് ദ ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയില്‍.