മുണ്ടക്കയം: വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുണ്ടക്കയം കീച്ചന്‍പാറ പുത്തന്‍പുരക്കല്‍ രാജേന്ദ്രെൻറ ഭാര്യ ഓമനയാണ് (56) മരിച്ചത്.
രാജേന്ദ്രന് ജോലികഴിഞ്ഞു വരുമ്പോഴാണ് വീടിനു സമീപത്തെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കിണറിനു സമീപം ശുചീകരണം നടത്തുന്നത് അയല്‍വാസികള്‍ കണ്ടിരുന്നു.
കിണര്‍ പരിസരം വൃത്തിയാക്കിയ നിലയിലായിരുന്നു. ഇതിനിടെ വീണതാകുമെന്ന് കരുതുന്നു. മുണ്ടക്കയം പൊലീസ് മേല്‍നടപടി സ്വീകരിച്ചു. മക്കള്‍: രാഖി, രേഖ. മരുമക്കള്‍: സന്തോഷ്, ഗോപാലന്.