മീനടം: മുളയ്ക്കല്‍ എം.എം. സ്കറിയായുടെ ഭാര്യ അനിത ഡേവിഡ് (മാങ്ങാനം സര്‍വിസ് സഹകരണ ബാങ്ക് മുന്‍ അസിസ്റ്റൻറ് സെക്രട്ടറി-58) നിര്യാതയായി. വാഴൂര്‍ പുളിക്കല്‍കവല പയ്യമ്പള്ളില്‍ കുടുംബാംഗമാണ്. മക്കള്‍: ഡോ. റിയാ, ജിയാ (പെട്രൊസില്, വര്‍ക്കല), ലിയാ, അസില്‍. മരുമകന്: ബോബിന് തെറ്റാലില്‍ ഇലഞ്ഞി (കാനഡ). മൃതദേഹം ഇന്ന് രാവിലെ ഏഴിന് ഭവനത്തില്‍ കൊണ്ടുവരും. സംസ്കാരം 11ന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം 12ന് മീനടം സെൻറ് തോമസ് ഓര്‍ത്തഡോക്സ് വലിയപള്ളി സെമിത്തേരിയില്‍.