ചങ്ങനാശ്ശേരി: വെള്ളംകയറിയ വീട്ടിൽനിന്ന് പുറത്തേക്കിറങ്ങിയ അറുപതുകാരി മുങ്ങിമരിച്ചു. ചങ്ങനാശ്ശേരി ളായിക്കാട് മുപ്പതിൽചിറ പരേതനായ ചന്ദ്രശേഖരെൻറ മകൾ ഓമനയാണ് (60) മരിച്ചത്. ഇവരുടെ വീട്ടിൽ വെള്ളം കയറിക്കിടക്കുകയാണ്. വീട്ടിൽനിന്ന് പുറത്തേക്ക് ഇറങ്ങുന്നതിനിടെ കാൽവഴുതി വീഴുകയായിരുന്നു. ബുധനാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. അവിവാഹിതയാണ്.