കാഞ്ഞിരപ്പള്ളി: കളിക്കുന്നതിനിടെ കിണറ്റിൽ വീണ് ഏഴ് വയസ്സുകാരൻ മരിച്ചു. ഇടക്കുന്നം പുത്തൻപ്ലാക്കൽ നിസാർ - അജീന ദമ്പതികളുടെ മകൻ സഫ്വാനാണ് (7) മരിച്ചത്. ബുധനാഴ്ച രാവിലെ 11.30 ഓടെ എരുമേലി മണിപ്പുഴയിൽ മാതാവിെൻറ കുടുംബവീട്ടിലാണ് അപകടം നടന്നത്. കളിക്കുന്നതിനിടെ കാൽവഴുതി ചുറ്റുമതിലില്ലാത്ത കിണറ്റിൽ വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരങ്ങൾ: സവാദ, ഹൗല. ഖബറടക്കം വ്യാഴാഴ്ച ഇടക്കുന്നം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.