പാലാ: തിരുഹൃദയ പ്രോവിന്സിലെ അറക്കുളം മഠാംഗമായ സിസ്റ്റര്‍ ജോണ്‍ ബോസ്കോ (91) നിര്യാതയായി. അറക്കുളം, കുമ്മണ്ണൂര്‍, വെള്ളിയാമറ്റം, പൂവരണി, മൂലമറ്റം എന്നിവിടങ്ങളിലെ മഠങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കുടയത്തൂര്‍ കുന്നേല്‍ പരേതരായ ദേവസ്യ-അന്നമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: പരേതരായ ഏലി തോമസ്, അന്ന, മറിയം, ദേവസ്യ കുന്നേല്‍. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് രാമപുരം സെൻറ് അഗസ്റ്റിന്‍സ് ഫൊറോന പള്ളി സെമിത്തേരിയില്‍.