ചൊവ്വര: സി.എം.ഐ സഭയുടെ ഹൈദരാബാദ് മേരിമാത പ്രവിശ്യയിലെ ആദ്യകാല മിഷണറിയായ ഫാ. ജോർജ് മാറാട്ടുകളം (79) നിര്യാതനായി. മാറാട്ടുകളം പരേതരായ ഔസേഫ് ജോസഫ് -റോസമ്മ ദമ്പതികളുടെ മകനാണ്. 1973 ഡിസംബർ 18ന് പൗരോഹിത്യം സ്വീകരിച്ച് ചാന്ദ്ര പ്രവിശ്യയുടെ കൗൺസിലറായും ഹൈദരാബാദ് മേരിമാത പ്രവിശ്യയുടെ പ്രൊവിൻഷ്യൽ, ചാന്ദ രൂപതയുടെ വികാരി ജനറൽ, അതിലാബാദ് രൂപതയുടെ മൈനർ സെമിനാരി റെക്ടറായും രൂപതയിലെ വിവിധ ഇടവകകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: പരേതനായ എം.ജെ. ജോസഫ് (ബേബിച്ചൻ), മത്തായി, തോമസ്, ആൻറണി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് അതിലാബാദ് രൂപതയുടെ പ്രഥമ പിതാവ് ജോസഫ് കുന്നത്ത് സി.എം.ഐയുടെയും മാർ പ്രിൻസ് ആൻറണി പാണേങ്ങാടൻ പിതാവിെൻറയും കാർമികത്വത്തിലുള്ള ശുശ്രൂഷകൾക്ക് ശേഷം ചെത്തിപ്പുഴ ആശ്രമത്തിൽ നടക്കും.