ആലുവ: കിണർ വൃത്തിയാക്കാനിറങ്ങിയ തൊഴിലാളി വീണു മരിച്ചു. കുന്നത്തേരി പുളിമൂട്ടിൽ വീട്ടിൽ പി.കെ. ഉണ്ണിയാണ് (65) മരിച്ചത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് തായിക്കാട്ടുകരയിൽ ഒരു വീട്ടിലെ കിണറ്റിൽ ഇറങ്ങുമ്പോൾ കാൽവഴുതി വീഴുകയായിരുന്നു. ഉടൻ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ: കൗസല്യ. മക്കൾ: രാജേഷ്, രാഗേഷ്, രേഷ്മ.