പാലാ: ജനകീയനായ നാടൻപാട്ട് - ഓട്ടൻതുള്ളൽ പാട്ട് കലാകാരൻ ചേർപ്പുങ്കൽ മാറിടം വാരികാട്ട് മാധവൻ (മാറിടം മാധവൻ, 70) നിര്യാതനായി. കോവിഡ് മുക്തനായെങ്കിലും ശാരീരിക അസ്വസ്ഥതകൾ അലട്ടിയിരുന്ന മാധവന് ഒരാഴ്ച മുമ്പ് തളർച്ച ബാധിച്ചിരുന്നു. ഭാര്യ: ജലജ രാമപുരം കൂറുമുള്ളുംതടത്തിൽ കുടുംബാംഗം. മക്കൾ: അരുൺ മാധവൻ (കണ്ണൻ ബ്രില്യൻറ്), അശ്വതി. മരുമകൻ: സുനിൽ കുമാർ വടക്കേകാലായിൽ ബ്രഹ്മമംഗലം (അബൂദബി).
ജനകീയ വിഷയങ്ങൾ നിമിഷനേരം കൊണ്ട് കവിതയായി ജനഹൃദയങ്ങളിൽ എത്തിച്ചിരുന്ന മാധവൻ നിമിഷകവിയും അറിയപ്പെടുന്ന വാസ്തുശിൽപിയും ആയിരുന്നു. മാധവെൻറ നിര്യാണത്തിൽ മോൻസ് ജോസഫ് എം.എൽ.എ, മാണി സി. കാപ്പൻ എം.എൽ.എ, കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി, ജില്ല പഞ്ചായത്ത് മെംബർ ജോസ്മോൻ മുണ്ടക്കൻ, പഞ്ചായത്ത് പ്രസിഡൻറ് ജോയി കല്ലുപുര എന്നിവർ അനുശോചിച്ചു.