ചങ്ങനാശ്ശേരി: ഇലക്ട്രീഷനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നാലുകോടി വിരുത്തിയിൽ വീട്ടിൽ ജയകുമാറാണ് (58) മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. നാലുകോടി പായിപ്പാട് പുത്തൻകാവ് ക്ഷേത്രത്തിനുസമീപം തനിച്ച് താമസിക്കുകയായിരുന്നു ഇയാൾ. ഇലക്ട്രീഷൻ ജോലിക്കുപുറമെ ലോട്ടറി വിൽപനയും പ്ലംബിങ് ജോലിയും ചെയ്തിരുന്നു. ഫോണിൽ വിളിച്ചിട്ട് ലഭിക്കാതിരുന്നതിനെത്തുടർന്ന് മരുമകൻ അനന്തുവും ഭാര്യയും വ്യാഴാഴ്ച രാത്രി എട്ടോടെ അന്വേഷിച്ചെത്തിയപ്പോഴാണ് വീട് അടഞ്ഞുകിടക്കുന്നത് കണ്ടത്. തുടർന്ന് ജനലിലൂടെ നോക്കിയപ്പോഴാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടത്. തൃക്കൊടിത്താനം പൊലീസ് തുടർനടപടി സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ജയകുമാറിെൻറ ഭാര്യ ശ്യാമള മകൾക്കൊപ്പം ഖത്തറിലാണ്. മക്കൾ: സുസ്മി, അർച്ചന (ബിലീവേഴ്സ് ആശുപത്രി). മരുമക്കൾ: അജു (ഖത്തർ), അനന്തു (റിലയൻസ്). സംസ്കാരം തിങ്കളാഴ്ച.