കറുകച്ചാൽ: ശ്രീവിലാസം വീട്ടിൽ പങ്കജാക്ഷിയമ്മ (103) നിര്യാതയായി. എലിക്കുളം കല്ലൂർ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കൊച്ചുനാരായണക്കുറുപ്പ്. മക്കൾ: പ്രഫ. എൻ. ജഗദീശൻ നായർ, വിജയകുമാർ, ശരത് ചന്ദ്രൻ, പദ്മകുമാരി, ശാന്തകുമാരി, രമാദേവി, പരേതനായ ഹരികുമാർ. മരുമക്കൾ: പ്രഫ. നളിനം, ആനന്ദവല്ലി, ഗീത, ഡോ. രാജഗോപാലപിള്ള, രാജഗോപാൽ.