മോങ്ങം: മൊറയൂർ ഗ്രാമപഞ്ചായത്ത് പ്രഥമ വൈസ് പ്രസിഡൻറും കോൺഗ്രസ് മലപ്പുറം ബ്ലോക്ക് മുൻ പ്രസിഡൻറും മോങ്ങം മഹല്ല് ജുമുഅത്ത് പള്ളി മുൻ മുത്തവല്ലിയും ദീർഘകാലം മഹല്ല് പ്രസിഡൻറും ആയിരുന്ന ചേപ്പൻകലായിൽ ബങ്കാളത്ത് ബീരാൻ കുട്ടി ഹാജി (99) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ ഹജ്ജുമ്മ. മക്കൾ: മുഹമ്മദ് കുട്ടി ഹാജി എന്ന കുഞ്ഞാൻ (മഹല്ല് പ്രസിഡൻറ്, ഇന്ത്യൻ ഡ്രൈവിങ് സ്കൂൾ), പോക്കർ എന്ന കുഞ്ഞുട്ടി (നാഷനൽ ഡ്രൈവിങ് സ്കൂൾ), മുഹമ്മദലി എന്ന കുഞ്ഞിപ്പ (സോമില്ല് മോങ്ങം), ഉമ്മർ (അസി. പബ്ലിക് പ്രോസിക്യൂട്ടർ), ഉസ്മാൻ (കേന്ദ്രീയ വിദ്യാലയം മലപ്പുറം), തിത്തിക്കുട്ടി, കുഞ്ഞാത്തുട്ടി, പാത്തുമ്മ, നബീസ. മരുമക്കൾ: അസൈനാർ ആൽപറമ്പ്, മൈമൂന, ആമിന, സൗദ, അഡ്വ. ഫെമിന ബക്കർ, റജീന, പരേതരായ അബ്ദുല്ലക്കോയ മീഞ്ചന്ത, മൊയ്തീൻ കുട്ടി ഒളവട്ടൂർ, അബൂബക്കർ പൂക്കോട്ടൂർ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 8.30ന് മോങ്ങം മഹല്ല് ജുമുഅത്ത് പള്ളിയിൽ.