ചങ്ങരംകുളം: പാറക്കലിൽ തെങ്ങുകയറ്റ തൊഴിലാളി തെങ്ങിൽനിന്ന് വീണു മരിച്ചു. പാറക്കൽ അണ്ടമുക്കിൽ പരേതനായ വേലായുധെൻറയും ദേവകിയുടെയും മകൻ രാജ്കുമാർ (42) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. ഐനിചോട് തെങ്ങു കയറുന്നതിനിടെ താഴെ വീണ രാജ്കുമാറിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അവിവാഹിതനാണ്. സഹോദരങ്ങൾ: ഷീബ, ഭാസ്കരൻ, സന്തോഷ്.