മട്ടാഞ്ചേരി: ഫോർട്ട്കൊച്ചി കടപ്പുറത്ത് കൊച്ചിൻ ക്ലബിന് പടിഞ്ഞാറ് വാക്ക് വേയിൽ അവശനിലയിൽ കണ്ടെത്തിയയാൾ മരിച്ചു. ഫോർട്ട്കൊച്ചിയിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന കൊല്ലം സ്വദേശിയെന്ന് പറയപ്പെടുന്ന 55 വയസ്സ് തോന്നിക്കുന്ന ദിവാകരൻ എന്നയാളാണ് മരിച്ചത്. കടപ്പുറത്ത് അവശനിലയിൽ കിടക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഫോർട്ട്കൊച്ചി പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ ഫോർട്ട്കൊച്ചി പൊലീസ് സ്റ്റേഷനിലോ 9497980406 എന്ന നമ്പറിലോ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.